ഫോക്ക് കണ്ണൂർ മഹോത്സവം 2025 ഇന്ന് ഇന്ത്യൻ അംബാസഡർ പരമിത തൃപാതി മുഖ്യാതിഥി

ഫോക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം കെ മോഹൻദാസ്, ശ്രീനാഥ് എസ് എന്നിവർ ചേർന്നൊരുക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.

New Update
Untitled

കുവൈത്ത്: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്)
ഇരുപതാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2025" ഇന്ന് അഹമ്മദി ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ഉച്ചയ്ക്ക് 02:30 മുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഇന്ത്യൻ അംബാസ്സഡർ  പരമിത ട്രിപാതി മുഖ്യാതിഥിയാകും.

Advertisment

പതിനെട്ടാമതു ഗോൾഡൻ ഫോക് അവാർഡ് മാധ്യമ പ്രവർത്തക മാതു സജിക്ക് സമ്മാനിക്കും.

 ഫോക്ക് അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, സയനോര ഫിലിപ്പ്, അഞ്ജു ജോസഫ്, ബൽറാം കെ മോഹൻദാസ്, ശ്രീനാഥ് എസ് എന്നിവർ ചേർന്നൊരുക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ മാറ്റ് കൂട്ടും.

ഫോക്കിന്റെ ഇരുപത് വർഷത്തെ സജീവ പ്രവർത്തനപാരമ്പര്യത്തിന്റെ മഹോത്സവ നാളിലേക്ക്
എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നുതായി സംഘടകർ അറിയിച്ചു 

Advertisment