/sathyam/media/media_files/2025/11/14/ku-2025-11-14-10-47-40.jpg)
കുവൈത്ത്: കുവൈത്തിൻ്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ മുതൽക്കൂട്ടായി 'കീ ലാൻഡ്' (Kee Land) വിനോദസഞ്ചാര-വിനോദ പദ്ധതിക്ക് വിജ്ഞാപന സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി ഉദ്ഘാടനം ചെയ്തു.
കൂടുതൽ ടൂറിസം പദ്ധതികൾ ഉടൻ
കൂടുതൽ വിനോദസഞ്ചാര പദ്ധതികൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് ഉദ്ഘാടനത്തിന് ശേഷം മന്ത്രി അൽ-മുതൈരി വ്യക്തമാക്കി.
"വിസിറ്റ് കുവൈത്ത്" പ്ലാറ്റ്‌ഫോം വഴി നിരവധി പുതിയ പദ്ധതികൾ ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ വിനോദസഞ്ചാര അനുഭവങ്ങൾ മെച്ചപ്പെടുത്താനുള്ള കുവൈത്തിൻ്റെ പ്രതിബദ്ധതയാണ് ഈ നീക്കങ്ങൾ പ്രതിഫലിപ്പിക്കുന്നത്.
പൊതു-സ്വകാര്യ പങ്കാളിത്തത്തിന് പ്രാധാന്യം
സർക്കാർ, സ്വകാര്യ മേഖല, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയുടെ സജീവമായ പങ്കാളിത്തത്തോടെ വർഷം മുഴുവനും പരിപാടികളും ഉത്സവങ്ങളും തുടരുമെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.
ഈ പങ്കാളിത്തമാണ് സാംസ്കാരികപരമായ കാര്യങ്ങൾ സമ്പന്നമാക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ അവസരങ്ങൾ വിപുലീകരിക്കാനും ലക്ഷ്യമിടുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു
സാൽമിയ ബ്ലാജാത്ത് ബീച്ചിലാണ് കീ ലാൻഡ് സ്ഥിതി ചെയ്യുന്നത് ബീച്ച് ഫ്രണ്ട് ഫാമിലി എൻ്റർടൈൻമെൻ്റ് പാർക്കാണ്. കീലാൻഡ് ​ ഇൻഡോർ, ഔട്ട്‌ഡോർ സൗകര്യങ്ങൾ സമന്വയിപ്പിച്ചുകൊണ്ട്, കടൽത്തീരത്തിൻ്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന കോസ്റ്റൽ സീറ്റിംഗ് സൗകര്യങ്ങൾ ഒരുക്കുന്നു.
​കുവൈത്തിലെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ, ഏറ്റവും വലിയ സ്ലൈഡ് തുടങ്ങിയ ആകർഷണങ്ങൾ ഇവിടെയുണ്ട്.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ വൈകുന്നേരം 4 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച യും ശനിയാഴ്ച യും ദേശിയ അവധി ദിനങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയുമാണ് സന്ദർഷകർക്ക് പ്രവേശനം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us