New Update
/sathyam/media/media_files/2025/11/25/kuwait-news4242-2025-11-25-14-03-33.jpg)
കുവൈറ്റ്: കുവൈറ്റിൽ മലയാളി യുവതി സ്ട്രോക്കിനെ തുടർന്ന് മരിച്ചു. ഇടുക്കി കാഞ്ചിയാർ തോട്ടത്തിൽ വീട്ടിൽ രശ്മി (47) ആണ് മരിച്ചത്.
Advertisment
കുവൈറ്റി വീട്ടിൽ വെച്ച് രശ്മിക്ക് സ്ട്രോക്ക് അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ അമീരി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വദേശി വീട്ടിൽ ഗാർഹിക ജോലിക്കാരിയായിരുന്നു. വിവാഹിതയാണ്. ഭർത്താവ് വിശ്വനാഥൻ.
മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഒഐസിസി കെയർ ടീമിന്റെ നേതൃത്വത്തിൽ തുടർനടപടികൾ പുരോഗമിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us