കുവൈറ്റിൽ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം; കണ്ണൂർ സ്വദേശി മരിച്ചു

ഏതാനും ദിവസങ്ങൾക്കിടെ കുവൈറ്റിലെ എണ്ണ മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.

New Update
Untitled

കുവൈറ്റ്: കുവൈറ്റിലെ എണ്ണ ഖനന കേന്ദ്രത്തിൽ വീണ്ടും അപകടം. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തിൽ കണ്ണൂർ കൂടാളി സ്വദേശിയായ പിരിപ്പൻ വീട്ടിൽ മുരിക്കൻ രാജേഷ് (38) ആണ് മരണപ്പെട്ടത്.

Advertisment

ഏതാനും ദിവസങ്ങൾക്കിടെ കുവൈറ്റിലെ എണ്ണ മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
കുവൈറ്റിലെ റിഗിൽ ജോലി ചെയ്യുന്നതിനിടെയാണ് രാജേഷിന് അപകടം സംഭവിച്ചത്.

അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങൾ കുവൈറ്റിൽ പുരോഗമിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ ദിവസവും കുവൈറ്റിലെ എണ്ണ മേഖലയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ രണ്ട് മലയാളികൾ മരണപ്പെട്ടിരുന്നു.

Advertisment