ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ചികിത്സയിലായിരുന്ന 9 മാസം പ്രായമായ കുഞ്ഞ് കുവൈത്തിൽ മരിച്ചു

മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സബഹാൻ ഖബർസ്ഥാനിൽ ഖബറടക്കി.

New Update
Untitled

കുവൈത്ത്: ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം പ്രായമായ കുഞ്ഞ് കുവൈത്തിൽ മരണപ്പെട്ടു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജവാദിന്റെ മകൻ എസ്രാൻ ജവാദ് ആണ് മരിച്ചത്.

Advertisment

കഴിഞ്ഞ ദിവസമാണ് കുഞ്ഞിന് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം നേരിട്ടത്. ഉടൻ തന്നെ കുഞ്ഞിനെ അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്.

ജംഷിനയാണ് മാതാവ്. കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി.പി. ഇബ്രാഹിം കുട്ടിയുടെ പേരമകനാണ് മരിച്ച എസ്രാൻ ജവാദ്. ഇസാറ സഹോദരിയാണ്.

മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം സബഹാൻ ഖബർസ്ഥാനിൽ ഖബറടക്കി.

Advertisment