കുവൈറ്റിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ പുതിയ പദ്ധതികൾ; ടൂറിസം കമ്മിറ്റി അവലോകനം നടത്തി

കുവൈറ്റിന്റെ ടൂറിസം മേഖലയുടെ വിജയത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്.

New Update
Untitledisreltrm

കുവൈറ്റ്: രാജ്യത്തേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി തയ്യാറാക്കിയ പുതിയ പദ്ധതികൾ കുവൈറ്റ് ടൂറിസം കമ്മിറ്റി യോഗം ചേർന്ന് അവലോകനം ചെയ്തു.

Advertisment

കുവൈറ്റിന്റെ ടൂറിസം മേഖലയുടെ വിജയത്തിന് ആവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിനുള്ള കാര്യങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്തത്.


അനുകൂലമായ നിയമങ്ങളും ചട്ടങ്ങളും, മെച്ചപ്പെടുത്തിയ അടിസ്ഥാന സൗകര്യങ്ങൾ, കൂടാതെ വളർച്ചാ സാധ്യതയുള്ള മേഖലകളിലെ നിക്ഷേപം എന്നിവയെ ആശ്രയിച്ചിരിക്കും കുവൈറ്റ് ടൂറിസം മേഖലയുടെ വിജയം എന്ന് കമ്മിറ്റി വിലയിരുത്തി.


ആരോഗ്യം, സംസ്കാരം, കല, മാധ്യമം, പരിസ്ഥിതി എന്നിവയുൾപ്പെടെ നിരവധി സുപ്രധാന മേഖലകളുമായി ടൂറിസം ബന്ധപ്പെട്ട്കിടക്കുന്നുണ്ട്. ഈ മേഖലകളെല്ലാം അന്താരാഷ്ട്ര ടൂറിസം മാനദണ്ഡങ്ങളുമായി ഒത്തുപോകേണ്ടത് അത്യാവശ്യമാണെന്നും  കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.

Advertisment