/sathyam/media/media_files/2025/11/25/untitled-2025-11-25-13-53-00.jpg)
കുവൈത്ത്: ഫെബ്രുവരി 13 വെള്ളിയാഴ്ച "കോഴിക്കോട്ടങ്ങാടി" (ഇന്ത്യൻ സെൻട്രൽ സ്കൂൾ ഓപ്പൺ ഗൗണ്ടിൽ വെച്ച് നടക്കുന്ന കെ.ഡി.എൻ.എ ഷിഫാ അൽ ജസീറ മലബാർ മഹോത്സവം 2026 ന്റെ ഫ്രീ എൻട്രി കൂപ്പൺ അബ്ബാസിയ നൈസ് റെസ്റ്റാറ്റാന്റിൽ വെച്ച് ഷിഫാ അൽ ജസീറ മെഡിക്കൽ സെന്റര് ഹെഡ് ഓഫ് ഓപ്പറേഷൻ ആൻഡ് ബിസിനസ് ഡെവലപ്പ്മെന്റ് അസിം സേട്ട് സുലൈമാൻ പ്രകാശനം ചെയ്തു.
കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ അദ്യക്ഷനായിരുന്നു. അൽ മുല്ല എക്സ്ചേഞ്ച്, മംഗോ ഹൈപ്പർ, ടാർജെറ്റ് കാറ്ററിംഗ് എന്നിവർ മലബാർ മഹോത്സവത്തിന്റെമറ്റു പ്രധാന പ്രയോജകരായിരിക്കും.
പ്രശസ്ത നടൻ ഹരീഷ് പെരടി ഉത്ഘാടനം ചെയുന്ന സാംസ്‌കാരിക സമ്മേളനം, നാട്ടിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുന്നതായ വിവിധയിനം കലാവിരുന്ന്, മലബാർ മഹോത്സവത്തോടനുബന്ധിച്ച് നടത്തുന്ന ചെറുകഥാ മത്സരങ്ങൾ , മൈലാഞ്ചി മത്സരം തുടങ്ങിയവ മഹോത്സവത്തിന് മാറ്റുകൂട്ടും. ഫ്രീ എൻട്രി കൂപ്പൺ നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് നിരവധി സമ്മാനങ്ങൾ നൽകും.
കൃഷ്ണൻ കടലുണ്ടി, സുരേഷ് മാത്തൂർ, ഇലിയാസ് തോട്ടത്തിൽ, ബഷീർ ബാത്ത, മൻസൂർ ആലക്കൽ, ലീന റഹ്‌മാൻ, സന്ധ്യ ഷിജിത്ത്, റൗഫ് പയ്യോളി, ഷാജഹാൻ താഴത്ത് കളത്തിൽ, ഷംസീർ വി.എ, തുളസീധരൻ തോട്ടക്കര തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി ശ്യാം പ്രസാദ് സ്വാഗതവും മലബാർ മഹോത്സവം ട്രഷറർ പ്രതുപ്നൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us