/sathyam/media/media_files/2025/11/12/untitled-2025-11-12-15-54-00.jpg)
കുവൈറ്റ്: കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ ഫർവാനിയ മദ്രസ്സ പി.ടി.എ ,എം.ടി .എ യുടെ നേതൃത്വത്തിൽ കബ്ദ് റിസോർട്ടിൽ വെച്ച് വിദ്യാർത്ഥികൾക്കായി പിക്‌നിക് സംഘടിപ്പിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്ത പരിപാടി വിനോദത്തോടൊപ്പം ,പഠനത്തിനും,സൗഹൃദത്തിനും ഊർജം പകർന്നു.
കെ കെ ഐ സി എഡ്യൂക്കേഷൻ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് പരിപാടി ഉത്ഘാടനം ചെയ്തു.
വിദ്യാർത്ഥികളെ നാല് ഗ്രൂപ്പ് ആയി തിരിച്ച് (spartan,cosmos,atlas,horizon)മത്സര പരിപാടികൾ സഘടിപ്പിച്ചു.
വിവിധ ഗെയിംസുകൾ, ടീം ആക്ടിവിറ്റികൾ, ക്വിസ്, സ്പോർട്സ് മത്സര ഇനങ്ങളിൽ ടീം horizone ജേതാക്കളായി.
രക്ഷിതാക്കൾക്കും പ്രത്യേകം മത്സരങ്ങൾ സഘടിപ്പിച്ച പിക്നിക് എല്ലാവർക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായും ഈ പരിപാടി മാറി.
കുട്ടികളിൽ സ്വദഖനൽകുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി മദ്രസ്സ മാതൃസഭസംഘടിപ്പിച്ച ചാരിറ്റി കോണർ ഏറെ ശ്രദ്ധേയമായി.
മദ്രസ്സാ അദ്ധ്യാപകർ ,പി.ടി.എ ,എം.ടി .എ ഭാരവാഹികൾ എന്നിവർ പിക്നിക്കിന് നേതൃത്വം നൽകി.
വിജയികൾക്കുള്ള സമ്മാന വിതരണത്തോടെ പിക്നിക്ക് സമാപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us