കുവൈറ്റ്: കുവൈത്തില്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. വിവിധ മലയാളി സംഘടനകള്‍ ചേര്‍ന്നുള്ള ചെറുതും വലുതുമായ നിരവതി ഓണാഘോഷങ്ങള്‍ക്കാണ് വരും ദിവസങ്ങളില്‍ കുവൈത്തിലെ പ്രവാസി സമൂഹം കാത്തിരിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 12 ന് മംഗഫിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായ തീപിടുത്തതിനെ തുടര്‍ന്ന് അധികൃതര്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ പൊതു പരിപാടികള്‍ക്കുള്ള സ്ഥല ലഭ്യത കുറഞ്ഞതും പരിപാടികള്‍ നടത്താനുള്ള അനുമതി കര്‍ശന നിയന്ത്രണ വിധേയമാക്കിയതും മൂലം ഇത്തവണത്തെ ഓണ പൊലിമ മങ്ങുമെന്നാണ് വിലയിരുത്തല്‍.
ഇത്തവണ ഹാള്‍ സൗകര്യമുള്ള റെസ്റ്റോറന്റുകളെയാണ് കൂടുതലും മലയാളികള്‍ ആശ്രയിക്കുന്നത്.