കുവൈറ്റ്: കുവൈറ്റില്‍ പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഡെലിവറി ഡ്രൈവറില്‍ നിന്നും 40 ദിനാര്‍ കവര്‍ന്ന പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
നീല ഫോര്‍ വീല്‍ വാഹനത്തില്‍ എത്തിയാണ് ഇയാള്‍ കവര്‍ച്ച നടത്തിയത്. സുലൈബിയ പ്രദേശത്ത് വച്ച് പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെട്ട് അജ്ഞാതനായ ഒരാള്‍ തന്നെ തടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെലിവറി ഡ്രൈവര്‍ പരാതി നല്‍കിയത്.
സിവില്‍ ഐഡി കാണിച്ചപ്പോള്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ രേഖയും വാഹന രജിസ്‌ട്രേഷനും ആവശ്യപ്പെട്ടു. തുടര്‍ന്ന് തോക്ക് പുറത്തെടുത്ത് ഡ്രൈവറുടെ തലയ്ക്ക് നേരെ ചൂണ്ടി പണം ആവശ്യപ്പെട്ടു.
ഡ്രൈവര്‍ കയ്യില്‍ ആകെയുണ്ടായിരുന്ന 40 ദിനാര്‍ കവരുകയും ചെയ്തു. സംശയാസ്പദമായ വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രവാസി അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.