കുവൈറ്റിലെ റുമൈതിയയില്‍ യുവതിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആരംഭിച്ചു

യുവതി മേല്‍ക്കൂരയില്‍ നിന്ന് ചാടിയതാണെന്ന് കുടുംബം അവകാശപ്പെട്ടു. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. 

New Update
kuwait police.jpg

കുവൈറ്റ്: കുവൈറ്റിലെ റുമൈതിയയില്‍ യുവതിയുടെ ദുരൂഹ മരണത്തില്‍ അന്വേഷണം ആരംഭിച്ചു. റുമൈതിയയിലെ ഒരു വീടിന്റെ മുറ്റത്താണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisment

യുവതി മേല്‍ക്കൂരയില്‍ നിന്ന് ചാടിയതാണെന്ന് കുടുംബം അവകാശപ്പെട്ടു. എന്നാല്‍ കൃത്യമായ കാരണങ്ങള്‍ വ്യക്തമല്ല. 

പോലീസും ഫോറന്‍സിക് സംഘവും മൃതദേഹം പരിശോധിച്ചു. യുവതി വീഴ്ചയെ തുടര്‍ന്ന് മരിച്ചതാണെന്ന് നിര്‍ണ്ണയിച്ചു. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിലേക്ക് അയക്കാനും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് നിര്‍ദേശം നല്‍കാനും പബ്ലിക് പ്രോസിക്യൂട്ടര്‍ ഉത്തരവിട്ടു.

Advertisment