New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈത്ത്: ഹവല്ലിയിലെ ഒരു കെട്ടിടത്തിൽ ഒരു പ്രവാസി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Advertisment
ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹവല്ലിയിലെ ബ്ലോക്ക് 1-ലെ ഒരു കെട്ടിടത്തിലെ കാവൽക്കാരനാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
വിവരം ലഭിച്ച ഉടൻ പോലീസും എമർജൻസി മെഡിക്കൽ ടീമും സ്ഥലത്തെത്തി. കോണിപ്പടിയുടെ കൈവരിയിൽ കയർ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.