കുവൈറ്റ്: കുവൈറ്റ് നിലവിൽ കാലാവസ്ഥാ മാറ്റത്തിന്റെ സജീവഘട്ടമായ 'അൽ-സറായാത്ത്' സീസണിലേക്കാണ് കടക്കുന്നത്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുപ്രകാരം ഈ കാലയളവിൽ വൈകുന്നേരങ്ങളിലോ രാത്രിയിലോ ശക്തമായ മേഘസംഘട്ടനകൾ രൂപപ്പെടുകയും ലോക്കൽ തണ്ടർസ്റ്റോംസ് അനുഭവപ്പെടുകയും ചെയ്യും.
ഇതിനെ തുടർന്നുള്ള ശക്തമായ കാറ്റും പൊടിക്കാറ്റും ഗതാഗതത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതാണെന്ന് അധികൃതർ അറിയിച്ചു.
താപനിലയിൽ വൻ മാറ്റങ്ങൾ അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
സമീപദിവസങ്ങളിൽ കാലാവസ്ഥയിൽ കൂടുതൽ അസ്ഥിരത പ്രതീക്ഷിക്കപ്പെട്ട സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സുരക്ഷാവിഭാഗങ്ങളും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി