/sathyam/media/media_files/rNy7Sl5oJso5CzygRLdm.jpg)
കുവൈത്ത്: കുവൈറ്റില്‍ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ റെസിഡന്‍ഷ്യല്‍ അഡ്രസ് ഡിലീറ്റ് ചെയ്യാനുള്ള നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ ഒരു അറിയിപ്പില്‍ 269 പേരുടെ വിലാസങ്ങള്‍ ഇല്ലാതാക്കിയതായി അതോറിറ്റി വെളിപ്പെടുത്തി.
കെട്ടിട ഉടമയുടെ അറിയിപ്പ് അല്ലെങ്കില്‍ പ്രസ്തുത കെട്ടിടം പൊളിക്കല്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ നടപടിയെന്നു മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയുന്നു.
അതോറിറ്റിയുടെ അറിയിപ്പ് അനുസരിച്ച്, ഇല്ലാതാക്കല്‍ മൂലം അഡ്രെസ്സ് നഷ്ട്ടപെട്ട വ്യക്തികള്‍ അവരുടെ പുതിയ വിലാസം രജിസ്റ്റര്‍ ചെയ്യുന്നതിന് അതോറിറ്റി സന്ദര്‍ശിച്ചു .
പിഴകള്‍ ഒഴിവാക്കുന്നതിന് അറിയിപ്പ് തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ അവര്‍ അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട് എന്നും 1982-ലെ 32-ാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 33 പ്രകാരം, ഇതില്‍ പരാജയപ്പെട്ടാല്‍ 100 ദിനാര്‍ വരെ പിഴ ഈടാക്കാം എന്നും അറിയിപ്പില്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us