കുവൈറ്റിലെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായുള്ള കരാറില്‍ പൊതുമരാമത്ത് മന്ത്രി ഒപ്പ് വെച്ചു

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായ അന്ന് മുതല്‍ കരാറുകാര്‍ 10 വര്‍ഷത്തെ ഗുണനിലവാര ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ ഒപ്പ് വെച്ചത്.

New Update
kuwait roads

കുവൈത്ത്: ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം രാജ്യത്തെ റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായുള്ള കരാറില്‍ പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അല്‍-മഷാന്‍ ഒപ്പ് വെച്ചു. 18 കമ്പനികള്‍ക്കാണ് കരാര്‍ ലഭിച്ചത്. 

Advertisment

അറ്റകുറ്റ പണികള്‍ പൂര്‍ത്തിയായ അന്ന് മുതല്‍ കരാറുകാര്‍ 10 വര്‍ഷത്തെ ഗുണനിലവാര ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയിലാണ് കരാര്‍ ഒപ്പ് വെച്ചത്.

പ്രാരംഭ ഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ ഗവര്‍ണറേറ്റുകളിലൂടെയും കടന്നു പോകുന്ന ഹൈവേകളുടെയും ഉള്‍ റോഡുകളുടെയും അറ്റകുറ്റ പണികളാണ് ആരംഭിക്കുക.

ആകെ 40 കോടി ദിനാര്‍ ആണ് കരാറിന്റെ ആകെ മൂല്യം. നേരത്തെ 100 കോടി ദിനാര്‍ ആയിരുന്നു കരാറിന്റെ മൂല്യം കണക്കായിരുന്നത്. എന്നാല്‍ കരാര്‍ നടപടികള്‍ പുനക്രമീകരിച്ചത് വഴി 50 കോടി ദിനാറില്‍ അധികം തുക ഖജനാവിനു ലാഭം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി ഡോ. നൗറ അല്‍-മഷാന്‍ പറഞ്ഞു.

വിവിധ കാരണങ്ങളാല്‍ കഴിഞ്ഞ 18 വര്‍ഷമായി രാജ്യത്തെ റോഡുകളുടെ അറ്റകുറ്റ പണികള്‍ മുടങ്ങികിടക്കുകയായിരുന്നു. നവംബര്‍ ആദ്യ വാരം മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നാണ് സൂചന.

Advertisment