New Update
/sathyam/media/media_files/O7tT4wNge3cVkQxVp18r.jpg)
കുവൈത്ത്: കുവൈത്തിലെ വിദ്യാലയങ്ങളിൽ മറ്റു രാജ്യത്തിൻ്റെ ദേശീയ പതാക ഉയർത്തുന്നതിനും ദേശീയഗാനം ആലപിക്കുന്നതിനും നിരോധനം.
Advertisment
കുവൈത്ത് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി ഡോ. ആദിൽ അൽ അദ്വാനി ആണ് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് സംബന്ധിച്ച സർക്കുലർ നൽകിയത്.
ഇതനുസരിച്ച് കുവൈത്തിനകത്തോ പുറത്തോ നടക്കുന്ന ഔദ്യോഗിക ചടങ്ങുകളിൽ മറ്റൊരു രാജ്യത്തിന്റെ ദേശീയ പതാക ഉയർത്തുന്നതും ആ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിക്കുന്നതും കുറ്റകരമായി മാറും.
കഴിഞ്ഞ ജൂലൈ രണ്ടിന് നടന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രിമാരുടെ ആക്ടിങ് സെക്രട്ടറി ജനറൽ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പുതിയ ഉത്തരവ് .
സർക്കുലറിലെ ഉത്തരവ് പ്രാബല്ല്യത്തിലാക്കാൻ എല്ലാ വിദ്യാഭ്യാസ മേഖലകൾക്കും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട് .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us