/sathyam/media/media_files/OCdqCNiWsMgbVwKRFSNX.jpg)
കുവൈറ്റ്: കുവൈറ്റിലെ ആറ് ഗവര്‍ണറേറ്റുകളിലെയും വാണിജ്യ, പാര്‍പ്പിട വസ്തുക്കളുടെ മുന്നില്‍ നിന്ന് നീക്കം ചെയ്ത അവശിഷ്ടങ്ങളുടെയും മാലിന്യങ്ങളുടെയും അളവില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗണ്യമായ വര്‍ധനയുണ്ടായതായി റിപ്പോര്‍ട്ട്.
പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവുമായ മുഹമ്മദ് സന്ദനാണ് ഇക്കാര്യം അറിയിച്ചത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീക്കം ചെയ്ത മാലിന്യത്തിന്റെ അളവ് ഏകദേശം 568 ടണ്‍ ആണെന്ന് സന്ദന്‍ ഒരു പ്രസ്താവനയില്‍ വെളിപ്പെടുത്തി, ഇത് സാധാരണ നിരക്കായ 150 ടണ്ണില്‍ നിന്ന് 400 ശതമാനത്തോളം വര്‍ധിച്ചു.
മുനിസിപ്പാലിറ്റിയില്‍ നിന്നും കരാറെടുത്ത ക്ലീനിംഗ് കമ്പനികളിലെ സൂപ്പര്‍വൈസര്‍മാരും ഇന്‍സ്‌പെക്ടര്‍മാരും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അവശിഷ്ടങ്ങളും മാലിന്യങ്ങളും അനുചിതമായി തള്ളുന്ന നിയമലംഘകര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് സന്ദന്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us