കുവൈത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. മഞ്ഞ് വീഴ്ചയും ഉണ്ടാകും

New Update
Traffic control  Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ അതിശൈത്യം. ഗള്‍ഫ് രാജ്യങ്ങളായ കുവൈത്ത്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍, ഇറാഖ്, ജോര്‍ദാന്‍, സിറിയ, ലെബനന്‍ എന്നിവയുടെ ചില ഭാഗങ്ങള്‍ വരുന്ന ആഴ്ച കൊടും തണുപ്പിന്റെ  പിടിയിലാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.  ചില രാജ്യങ്ങളില്‍ പര്‍വതങ്ങളില്‍ മഞ്ഞ് വീഴ്ചയും ഉണ്ടാകും. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം താപനില ഗണ്യമായി കുറയുമെന്നും കാലാവസ്ഥ വിദഗ്ധന്‍ ഇസ്സ റമദാന്‍ അറിയിച്ചു.

Advertisment

Advertisment