/sathyam/media/media_files/2024/11/10/Z72wRunEtQwVt3kth1lg.jpg)
കുവൈത്ത്: കുവൈത്തില്‍ 4000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.
വെങ്കലയുഗത്തില്‍ ദില്‍മുന്‍ സംസ്‌കാരത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഫൈലാക ദ്വീപ് പ്രദേശത്ത് നിന്ന് കുവൈത്ത് ഡെന്‍മാര്‍ക് പുരാ വസ്തു പര്യവേഷണ സംഘം കണ്ടെത്തിയത്.
അറേബ്യന്‍ ഗള്‍ഫില്‍ ഫൈലാക്ക ദ്വീപിന്റെ സുപ്രധാനമായ സാംസ്‌കാരിക, വ്യാപാര, സാമൂഹിക പൈതൃകം എടുത്തു കാട്ടുന്നതാണ് പുതിയ കണ്ടെത്തല്‍ എന്ന് കുവൈത്ത് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്‌സ് ആന്‍ഡ് ലിറ്ററേച്ചര്‍ (എന്‍സിസിഎഎല്‍)ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബിന്‍ റദ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഫൈലാക ദ്വീപില്‍ സ്ഥിതി ചെയ്യുന്ന പുരാതന കൊട്ടാരത്തിന്റെ കിഴക്കന്‍ മേഖലയില്‍ നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
നേരത്തെ ഇവിടെ നിന്നും മറ്റൊരു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ബിസി മൂന്നാം സഹസ്രാബ്ദം മുതല്‍ കിഴക്കന്‍ അറേബ്യയിലെ പുരാതന സെമിറ്റിക് ഭാഷ സംസാരിക്കുന്ന വിഭാഗമാണ് ദില്‍മുന്‍. ഇവരുടെ മതപരമായ ആചാരങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള സുപ്രധാനമായ നാഴികക്കല്ലാണ് പുതിയ കണ്ടെത്തല്‍
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us