കുവൈത്ത്: കുവൈറ്റില്‍ ലൈസന്‍സ്, ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ച വാഹനങ്ങളെ കണ്ടെത്തുന്നതിന് വേണ്ടി വാഹന പരിശോധന ശക്തമാക്കി ഗതാഗത മന്ത്രാലയം.
ഇത്തരം വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍-ഖദ്ദ നിര്‍ദേശം നല്‍കിയ പശ്ചാത്തലത്തിലാണ് പരിശോധന.
ആധുനിക ട്രാഫിക് ക്യാമറ സാങ്കേതികവിദ്യ ഉപയോഗിച്ച്, എല്ലാ റിംഗ്, മെയിന്‍, ഇന്റേണല്‍ റോഡുകളിലും സ്ഥാപിച്ച കമറകള്‍ ഉപയോഗപ്പെടുത്തിയാണ് ഇത്തരം വാഹനങ്ങള്‍ കണ്ടെത്തുന്നത്. അടുത്തിടെയായി നടന്ന പരിശോധനയില്‍ 176 വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത് .
പൊതു റോഡിലെയും പാര്‍പ്പിട പ്രദേശങ്ങളിലെയും ഗതാഗത തിരക്ക് നിയന്ത്രിക്കുക, ട്രാഫിക് നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ ആണ് അതികൃതര്‍ വ്യാപക പരിശോധനക്ക് തുടക്കമിട്ടത് . കഴിഞ്ഞ ദിവസം നടന്ന വ്യാപക പരിശോധനയില്‍ 31086 നിയമലംഘനമാണ് രേഖപെടുത്തിയത്.
ജനങ്ങളെ ഭീതിയിലകപ്പെടുത്തും വിധം അമിതവേഗതയില്‍ കറക്കി വാഹനം ഓടിച്ചതിന് 43 പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തു . ലൈസന്‍സില്ലാതെ വാഹനം ഓടിച്ച 18 കുട്ടികളെ പ്രോസിക്യൂഷന് കൈമാറി. നിയമലംഘകര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാപിറ്റല്‍ ഗവര്‍ണറേറ്റാണ് ഒന്നാം സ്ഥാനത്ത് .
8,646 ലംഘനങ്ങളാണ് അവിടെ രേഖപെടുത്തിയത് .തുടര്‍ന്ന് ഹവല്ലി( 5328 ) ജഹ്റ( 3785, ), ഫര്‍വാനിയ (3443,), തുടര്‍ന്ന് അല്‍ അഹമ്മദി( 1786 )മുബാറക് അല്‍ കബീര്‍ (977 ) എന്നിങ്ങനെയാണ് കേസുകള്‍ പിടികൂടി രജിസ്റ്റര്‍ ചെയ്തത് .