കുവൈറ്റില്‍ കഴിഞ്ഞ ആഴ്ചയില്‍ മാത്രം നടന്നത് 1,180 വാഹനാപകടങ്ങള്‍

മുബാറക് അല്‍ കബീര്‍ ഗവര്ണറേറ്റില്‍ റോഡ് സുരക്ഷാ വിഭാഗം 4,227 നിയമലംഘനങ്ങളും ഹൈവേ ഉദ്യോഗസ്ഥര്‍ 7,484 നിയമലംഘനങ്ങളും പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു.

New Update
kuwait traffic violation

കുവൈത്ത്: രാജ്യത്ത് കഴിഞ്ഞ ആഴ്ചയില്‍ മാത്രമായി 1,180 വാഹനാപകടങ്ങള്‍ നടന്നതായും ഇവയില്‍ 181 അപകടങ്ങള്‍ മരണത്തിനും പരിക്കുകള്‍ക്കും കാരണമായതായും ഓപ്പറേഷന്‍സ് ആന്‍ഡ് ട്രാഫിക് സെക്ടര്‍ അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖദ്ദ പറഞ്ഞു.

Advertisment

കഴിഞ്ഞ ഒരാഴ്ചക്കിടെ നടന്ന വ്യാപകമായ ട്രാഫിക് പരിശോധനകളില്‍ നിരവധി ഗതാഗത നിയമലംഘങ്ങള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഈ മാസം 13  മുതല്‍ 19 വരെ വരെയുള്ള കാലയളവില്‍ 38,725 നിയമലംഘനങ്ങള്‍ ആണ് രേഖപ്പെടുത്തിയത്. ഡ്രൈവിംഗ് ലൈസെന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത 69  പേരെ കസ്റ്റഡിയിലെടുത്തു . 

ഇതില്‍ട്രാഫിക്ക് ഓപ്പറേഷന്‍സ് വകുപ്പ് പിടികൂടിയ 38 യുവാക്കള്‍ ഉള്‍പ്പെടെഉള്ളവരുടെയും ഗുരുതരമായ ലംഘനം നടത്തിയ 37 നിയമലംഘകരുടെയും കേസുകള്‍  ട്രാഫിക്ക് കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. കൂടാതെ ജുഡീഷ്യല്‍ വാണ്ടഡ് ഉള്ള 42 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. 

നിയമലംഘനം നടത്തിയ 89 വാഹനങ്ങളും 22 മോട്ടോര്‍ സൈക്കിളുകളും ജപ്തി ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി ട്രാഫിക് ഡിപ്പാര്‍ട്ടുമെന്റ് പുറത്തിറക്കിയ വാരാന്ത്യ റിപ്പോര്‍ട്ടില്‍ പറഞ്ഞു .

മുബാറക് അല്‍ കബീര്‍ ഗവര്ണറേറ്റില്‍ റോഡ് സുരക്ഷാ വിഭാഗം 4,227 നിയമലംഘനങ്ങളും ഹൈവേ ഉദ്യോഗസ്ഥര്‍ 7,484 നിയമലംഘനങ്ങളും പിടികൂടി കേസ് രജിസ്റ്റര്‍ ചെയ്തു.

ഫര്‍വാനിയ ട്രാഫിക് ഉദ്യോഗസ്ഥര്‍ 5,789 നിയമലംഘനങ്ങള്‍ രേഖപെടുത്തിയപ്പോള്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ 677 നിയമ ലംഘനങ്ങളും കണ്ടെത്തി.

Advertisment