Advertisment

റോഡ് ഗതാഗത നിയമം. പുതിയ ബോധവത്കരണം ഹിന്ദി അടക്കം 6 വിദേശഭാഷകളിൽ

ഈ പദ്ധതി പ്രകാരം ഹിന്ദി ഉള്‍പ്പെടെ ആറ് വിദേശ ഭാഷകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗതാഗത വിഭാഗത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം അറിയിച്ചു

New Update
kuwait traffic violation

കുവൈറ്റ്: കുവൈത്തില്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കുകയും സുരക്ഷിത ഗതാഗതം ഉറപ്പാക്കുകയും ചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 

Advertisment

ഈ പദ്ധതി പ്രകാരം ഹിന്ദി ഉള്‍പ്പെടെ ആറ് വിദേശ ഭാഷകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗതാഗത വിഭാഗത്തിലെ പൊതു സമ്പര്‍ക്ക വിഭാഗം അറിയിച്ചു

ഹിന്ദിയോടൊപ്പം ഇംഗ്ലീഷ്, ഉറുദു, ബംഗ്ല, പാഴ്‌സി, ടഗലോഗ് ഭാഷകളില്‍ കൂടി ബോധവല്‍ക്കരണം നടത്തും. കഴിഞ്ഞ മാസം, ഗതാഗത നിയമ ലംഘനങ്ങള്‍ തടയുന്നതിന് കനത്ത പിഴയും ജയില്‍ ശിക്ഷയും അടങ്ങിയ പുതിയ ഗതാഗത നിയമത്തിന് അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമദ് അല്‍ സബാഹ് അംഗീകാരം നല്‍കിയിരുന്നു.

പുതിയ ഗതാഗത നിയമം ഈ വര്‍ഷം ഏപ്രില്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisment