കുവൈറ്റ്: വിദ്യാഭ്യാസ വര്‍ഷത്തിന്റെ രണ്ടാം പാദത്തിന് മുന്നോടിയായി സുരക്ഷയും ഗതാഗത സംവിധാനവും ശക്തമാക്കി ട്രാഫിക് വിഭാഗം.
വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകളില്‍ നിന്നും യൂണിവേഴ്‌സിറ്റികളില്‍ നിന്നുമുള്ള മടങ്ങിവരവ് സുരക്ഷിതവും സുതാര്യവുമാക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക സുരക്ഷാ പദ്ധതി നടപ്പിലാക്കി.
അടുത്ത ഞായറാഴ്ച തുടങ്ങുന്ന രണ്ടാം അക്കാദമിക് പാദത്തിന് മുന്നോടിയായി 400-ലധികം പട്രോളുകള്‍ വിന്യസിക്കും
പദ്ധതിയുടെ പ്രധാനപ്പെട്ട വിശദാംശങ്ങള്‍:
ഗതാഗത നിയന്ത്രണം: സ്‌കൂളുകളും പ്രധാന ഹൈവേകളും ജംഗ്ഷനുകളും ഉള്‍പ്പെടുന്ന ഗതാഗത തിരക്കുള്ള മേഖലകളില്‍ ട്രാഫിക് വിഭാഗത്തിന്റെ പട്രോളുകള്‍ പ്രവര്‍ത്തനക്ഷമമാക്കും.
സുരക്ഷാ സംവിധാനം: രക്ഷാപ്രവര്‍ത്തന, പൊതുസുരക്ഷാ വിഭാഗങ്ങള്‍ ഉള്‍പ്പെടെ വിവിധ യൂണിറ്റുകള്‍ കൃത്യമായ നിരീക്ഷണം ഉറപ്പാക്കും.
രക്ഷിതാക്കളും റോഡുപയോഗിക്കുന്നവരും നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും യാത്രകള്‍ സുരക്ഷിതമാക്കാന്‍ സഹകരിക്കുകയും വേണമെന്നാണ് മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന
പദ്ധതിയുടെ കാര്യക്ഷമത ഒരു ആഴ്ചയ്ക്കുശേഷം വിലയിരുത്തുകയും ആവശ്യമായ ഗതാഗത പരിഹാരങ്ങള്‍ നടപ്പാക്കുകയും ചെയ്യും. രക്ഷിതാക്കളും റോഡുപയോഗിക്കുന്നവരും നിയമങ്ങള്‍ കൃത്യമായി പാലിക്കുകയും യാത്രകള്‍ സുരക്ഷിതമാക്കാന്‍ സഹകരിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതു സമ്പര്‍ക്ക വിഭാഗം അഭ്യര്‍ത്ഥിച്ചു.