New Update
/sathyam/media/media_files/KEE46CN7RqWVPWCds1HA.jpg)
കുവൈറ്റ്: കുവൈത്തില്‍ കഴിഞ്ഞ വാരം റിപ്പോര്‍ട്ട് ചെയ്തത് 37,000 ട്രാഫിക് ലംഘനങ്ങള്‍. ഇതില്‍ 211 വാഹനങ്ങള്‍ കണ്ടുകെട്ടി. കുവൈറ്റ് ജനറല്‍ ട്രാഫിക് അഡ്മിനിസ്‌ട്രേഷന്‍ 2024 ജൂണ്‍ 15 മുതല്‍ ജൂണ്‍ 21 വരെ 37,831 ട്രാഫിക് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 211 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും കണ്ടുകെട്ടുകയും ചെയ്തു.
Advertisment
ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 26 പ്രായപൂര്‍ത്തിയാകാത്തവരെ പിടികൂടി. 215 വലിയ അപകടങ്ങളും 968 ചെറിയ കൂട്ടിയിടികളും ഉള്‍പ്പെടെ 2,777 അപകടക്കേസുകള്‍ രേഖപ്പെടുത്തി.
നിയമലംഘകരായ 12 വ്യക്തികളെയും 55 വാഹനങ്ങളെയും പിടികൂടി. മയക്കുമരുന്ന് എന്ന് സംശയിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തു. എല്ലാം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us