Advertisment

കുവൈറ്റില്‍ കഴിഞ്ഞ ഒരു വാരം റിപ്പോര്‍ട്ട് ചെയ്തത് 31,086 ട്രാഫിക് നിയമ ലംഘനങ്ങള്‍

ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് 116 വാഹനങ്ങളും 26 മോട്ടോര്‍സൈക്കിളുകളും കണ്ടുകെട്ടുകയും 43 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.  News | Pravasi | kuwait | ലേറ്റസ്റ്റ് ന്യൂസ് | Middle East

New Update
kuUntitled.m.jpg

കുവൈറ്റ്:  കുവൈറ്റില്‍ കഴിഞ്ഞ ഒരു വാരം റിപ്പോര്‍ട്ട് ചെയ്തത് 31,086 ട്രാഫിക് നിയമ ലംഘനങ്ങള്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ പ്രതിവാര റിപ്പോര്‍ട്ടില്‍ ജൂണ്‍ 1 മുതല്‍ 6 വരെ 31,086 ട്രാഫിക് നിയമലംഘനങ്ങള്‍ രേഖപ്പെടുത്തുകയും 1,552 അപകടങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്തതായും പറയുന്നു.

Advertisment

ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് 116 വാഹനങ്ങളും 26 മോട്ടോര്‍സൈക്കിളുകളും കണ്ടുകെട്ടുകയും 43 നിയമലംഘകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 18 വ്യക്തികളെ അധികൃതര്‍ പിടികൂടി. ഇവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും അവരുടെ രക്ഷിതാക്കളെ വിളിപ്പിക്കുകയും ചെയ്തു. കൂടാതെ 21 പിടികിട്ടാപുള്ളികളെയും പിടികൂടി. 150,000 കെഡി വിലമതിക്കുന്ന 50 കിലോ ഹാഷിഷ് രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും തടഞ്ഞു.

Advertisment