കുവൈറ്റില്‍ എട്ട് ദിവസത്തിനിടെ കണ്ടെത്തിയത് 50,355 ട്രാഫിക് നിയമലംഘനങ്ങള്‍

പരിശോധനയില്‍ 47 പേരെ കസ്റ്റഡിയിലെടുത്തു. 211 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 26 പേരെ അറസ്റ്റ് ചെയ്തു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
traffic Untitledop.jpg

കുവൈത്ത്: കുവൈറ്റില്‍ എട്ട് ദിവസത്തിനിടെ കണ്ടെത്തിയത് 50,355 ട്രാഫിക് നിയമലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്. 

Advertisment

പരിശോധനയില്‍ 47 പേരെ കസ്റ്റഡിയിലെടുത്തു. 211 വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. കൂടാതെ വാഹനമോടിച്ച പ്രായപൂര്‍ത്തിയാകാത്ത 26 പേരെ അറസ്റ്റ് ചെയ്തു.

ഇവരെ പ്രോസിക്യൂഷന് റഫര്‍ ചെയ്തു. റെസ്‌ക്യൂ പോലീസിന്റെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനകളില്‍ 12,524 നിയമലംഘനങ്ങളും കണ്ടെത്തി.

Advertisment