Advertisment

കുവൈറ്റ് വോട്ടെടുപ്പിലേക്ക് നീങ്ങുന്നു: ആകെ 834,733 വോട്ടര്‍മാര്‍

ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ഷന്‍ അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 834,733 വോട്ടര്‍മാരാണുള്ളത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Kuwait

കുവൈറ്റ്: കുവൈറ്റ് വോട്ടെടുപ്പിലേക്ക്. രാജ്യത്തെ പൗരന്മാര്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12:00 മുതല്‍ അര്‍ധരാത്രി 12:00 വരെ ദേശീയ അസംബ്ലിയില്‍ തങ്ങളുടെ പ്രതിനിധികള്‍ക്ക് വോട്ട് ചെയ്യും.

Advertisment

ആഭ്യന്തര മന്ത്രാലയത്തിലെ ഇലക്ഷന്‍ അഫയേഴ്‌സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 834,733 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 405,948 പുരുഷന്മാരും 428,785 പേര്‍ സ്ത്രീകളുമാണ്.

ഓരോ മണ്ഡലത്തിലെയും വോട്ടര്‍മാരുടെ എണ്ണം താഴെ കൊടുക്കുന്നു: 

ഒന്നാം മണ്ഡലത്തില്‍ ആകെ 104,038 വോട്ടര്‍മാരാണുള്ളത്. ഇതില്‍  50,398 പുരുഷന്മാരും 53,640 സ്ത്രീകളുമാണ് ഉള്ളത്. രണ്ടാം മണ്ഡലത്തില്‍ ആകെ 95,302 വോട്ടര്‍മാരുണ്ട്. ഇവരില്‍  46,639 പുരുഷന്മാരും 48,663 പേര്‍ സ്ത്രീകളും ആണ്. 

മൂന്നാം മണ്ഡലത്തില്‍ 143,693 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 68991 പുരുഷന്മാരും- 74702 സ്ത്രീകളുമാണ് ഉള്ളത്.

നാലാം മണ്ഡലത്തില്‍ 220,932 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 106534 പുരുഷന്മാരും 114,398 സ്ത്രീകളുമാണ് ഉള്ളത്. അഞ്ചാം മണ്ഡലത്തില്‍ 270,768 വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 133,386 പുരുഷന്മാരും 137,382 സ്ത്രീകളും ആണ് ഉള്ളത്.

50 പാര്‍ലമെന്റ് സീറ്റുകളിലേക്ക് 12 സ്ത്രീകളടക്കം 200 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും. മൊത്തം 44 സ്ഥാനാര്‍ത്ഥികള്‍ തിരഞ്ഞെടുപ്പ് മത്സരത്തില്‍ നിന്ന് പിന്മാറി. മറ്റ് 14 പേരെ ആഭ്യന്തര മന്ത്രാലയം അയോഗ്യരാക്കി.

Advertisment