കുവൈത്തില്‍ 90 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസന്‍സ് പിന്‍വലിച്ചു

 റിപ്പോര്‍ട്ടിംഗില്‍ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.

New Update
Ministry of Information

കുവൈറ്റ്: കുവൈറ്റില്‍ നിയമലംഘനം നടത്തിയ 90 ഇലക്ട്രോണിക് പത്രങ്ങളുടെ ലൈസന്‍സ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്. കൂടാതെ 80 മാധ്യമസ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. അല്‍-ഷാഹദ് ദിനപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

മാധ്യമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയിരുന്നു. വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, പത്രങ്ങള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവ നിരീക്ഷിച്ച് ലംഘനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.

 റിപ്പോര്‍ട്ടിംഗില്‍ കൃത്യത, സത്യസന്ധത, വിശ്വാസ്യത എന്നിവയുടെ തത്വങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം ചൂണ്ടിക്കാട്ടി.

Advertisment