/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: കുവൈത്തിലെ മസ്ജിദുകളിലെ ജീവനക്കാർക്ക് ഔദ്യോഗിക സമയക്രമം കൃത്യമായി പാലിക്കാനും ദേശീയ വേഷം ധരിക്കാനും നിർദേശം നൽകി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി.
മന്ത്രാലയം ആക്ടിംഗ് അണ്ടർസെക്രട്ടറി സുലൈമാൻ അൽ-സുവൈലം പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഇമാമുമാർ, പ്രസംഗകർ, മുഅദ്ദിനുകൾ എന്നിവരടക്കം മന്ത്രാലയത്തിൻ്റെ കീഴിലുള്ള എല്ലാ ജീവനക്കാർക്കും ഔദ്യോഗിക ജോലി സമയം പാലിക്കുന്നത് നിർബന്ധമാണ്.
ഔദ്യോഗിക ജോലി സമയക്രമം എല്ലാ ജീവനക്കാരും നിർബന്ധമായും പാലിക്കണം. തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുമ്പോൾ 'ദിഷ്ദാഷ', 'ഗൂത്ര' എന്നിവ ഉൾപ്പെടെയുള്ള ദേശീയ വേഷം ധരിച്ചിരിക്കണം.
ഈ സർക്കുലർ ലംഘിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മതപരമായ ഉദ്യോഗസ്ഥർ തങ്ങളുടെ ജോലിയുടെ പ്രാധാന്യം കണക്കിലെടുത്ത് ഈ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us