താജിക്കിസ്ഥാൻ അംബാസഡറുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി

കുവൈത്തിലെ സജീവമായ നയതന്ത്ര വിഭാഗത്തെക്കുറിച്ചും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചും അദ്ദേഹം അംബാസഡർക്ക് വിശദീകരിച്ചു നൽകി.

New Update
Untitled

കുവൈറ്റ്: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, ഡിപ്ലോമാറ്റിക് കോർപ്‌സിന്റെ ഡീനും (നയതന്ത്ര വിഭാഗത്തിന്റെ തലവൻ) താജിക്കിസ്ഥാൻ അംബാസഡറുമായ  സുബൈദുള്ള സുബൈദ്‌സോഡയുമായി കൂടിക്കാഴ്ച നടത്തി.

Advertisment

ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠിയെ ഡീൻ  സുബൈദ്‌സോഡ ഊഷ്‌മളമായി സ്വാഗതം ചെയ്തു. കുവൈത്തിലെ സജീവമായ നയതന്ത്ര വിഭാഗത്തെക്കുറിച്ചും വരാനിരിക്കുന്ന പരിപാടികളെക്കുറിച്ചും അദ്ദേഹം അംബാസഡർക്ക് വിശദീകരിച്ചു നൽകി.


ഇന്ത്യയും താജിക്കിസ്ഥാനും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം പരാമർശിച്ചുകൊണ്ട്, ഇരു രാജ്യങ്ങളിലെയും അംബാസഡർമാർ കൂടുതൽ അടുത്ത സഹകരണത്തോടെ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചു

Advertisment