കുവൈറ്റ് വ്യോമാതിർത്തിയിൽ അതിക്രമിച്ചു കടന്ന ശത്രുതാപരമായ ലക്ഷ്യങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉടനടി നടത്തിയ ഇടപെടലിലൂടെ ഈ ഭീഷണികളെ ആകാശത്തുവെച്ച് തന്നെ തടയാൻ കഴിഞ്ഞുവെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

New Update
Untitled

കുവൈറ്റ്: കുവൈറ്റ് വ്യോമാതിർത്തിയിൽ അതിക്രമിച്ചു കടന്ന ശത്രുതാപരമായ ലക്ഷ്യങ്ങളെ സൈന്യം വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം.

Advertisment

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് ഉടനടി നടത്തിയ ഇടപെടലിലൂടെ ഈ ഭീഷണികളെ ആകാശത്തുവെച്ച് തന്നെ തടയാൻ കഴിഞ്ഞുവെന്ന് മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.


വ്യോമാക്രമണ പ്രതിരോധ നടപടികൾക്കിടെ തകർന്ന അവശിഷ്ടങ്ങൾ ഒരു ജനവാസ മേഖലയിലെ വീടിന് മുകളിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ അപകടത്തിൽ ആളപായവും നാശനഷ്ടങ്ങളും സംഭവിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അൽ-അത്വാൻ സ്ഥിരീകരിച്ചു.


രാജ്യത്തെ ജനങ്ങളുടെയും താമസക്കാരുടെയും സംരക്ഷണത്തിനും കുവൈറ്റിന്റെ പരമാധികാരവും സ്ഥിരതയും നിലനിർത്തുന്നതിനുമായി സായുധ സേന ജാഗ്രതയോടെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നത് തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Advertisment