കടലിൽ സ്ഫോടനം നടന്നുവെന്ന വാർത്ത നിഷേധിച്ച് കുവൈറ്റ്; പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന്‌ മന്ത്രാലയം

രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

New Update
Untitled

കുവൈറ്റ്: കുവൈറ്റിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ സ്‌ഫോടനം നടന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Advertisment

മുബാറക് അല്‍ കബീര്‍ തുറമുഖത്തിന് സമീപം അപകടം നടന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ചില മാധ്യമങ്ങളിലും വന്ന റിപ്പോര്‍ട്ടുകള്‍ മന്ത്രാലയം ഔദ്യോഗികമായി നിഷേധിച്ചു.


സ്‌ഫോടനം നടന്നുവെന്ന് പറയപ്പെടുന്ന പ്രദേശം കുവൈറ്റ് സമുദ്രാതിര്‍ത്തിക്ക് പുറത്താണ്. മുബാറക് അല്‍ കബീര്‍ തുറമുഖത്ത് നിന്ന് ഏകദേശം 60 കിലോമീറ്ററിലധികം അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.


രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ യാതൊരുവിധ അനിഷ്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു.

യുദ്ധസാഹചര്യത്തില്‍ തെറ്റായ വാര്‍ത്തകള്‍ പടച്ചുവിടുന്നത് ശിക്ഷാര്‍ഹമാണ്. വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്തണമെന്നും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.

Advertisment