Advertisment

കുവൈത്ത് സൗദി റെയിൽ : സംയുക്ത സാധ്യതാ പഠന കരാറിൽ ഒപ്പുവച്ചു

New Update
kuwaitt

കുവൈത്ത്: കുവൈത്ത് സൗദി റെയിൽ സംയുക്ത സാധ്യതാ പഠന കരാറിൽ ഒപ്പുവച്ചു. കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറി ഈദ് അൽ-റഷീദിയും  സൗദി റെയിൽവേയുടെ ഷെയർഡ് സർവീസസ് വൈസ് പ്രസിഡന്റ് സലാ അൽ ഒമൈറും  സാമ്പത്തിക, പഠനത്തിനുള്ള കരാറിൽ ഒപ്പുവച്ചു .

സുരക്ഷിതവും കാര്യക്ഷമവുമായ റെയിൽവേ ഗതാഗതം കൈവരിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിര റെയിൽവേ കണക്റ്റിവിറ്റി സംഘടിപ്പിക്കാനും സജീവമാക്കാനും ഈ കരാർ ലക്ഷ്യമിടുന്നതായും  കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഉന്നതമായ ആഗ്രഹത്തിന്റെ ഫലമായിട്ടാണ് കരാറിന്റെ പ്രാധാന്യം പൊതുമരാമത്ത് മന്ത്രാലയം അണ്ടർസെക്രട്ടറി ഊന്നിപ്പറഞ്ഞത്.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഗതാഗത പ്രക്രിയയെ സഹായിക്കുന്നു, പ്രത്യേകിച്ചും ഇത് സാമ്പത്തിക സംയോജനത്തിന്റെയും സാമൂഹിക ബന്ധങ്ങളുടെ ദൃഢീകരണത്തിന്റെയും ചട്ടക്കൂടിനുള്ളിൽ വരുന്നതിനാൽ, കുവൈറ്റും റിയാദും തമ്മിലുള്ള ദൂരം 650 കിലോമീറ്റർ കുറയുകയും ചെയ്യും. കരാർ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി 6 മാസമാണ്.

Advertisment