Advertisment

പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് 2024 വർഷത്തെ പുതിയ ഭാരവാഹികളെ ഐക്യഖണ്ഡേന തെരഞ്ഞെടുത്തു

New Update
kusjhsjss

കുവൈറ്റ്: 2024 ഫെബ്രുവരി 9ന് അബ്ബാസിയ ഹൈഡൈൻ ഓഡിറ്ററിയത്തിൽ വച്ച് കൂടിയ വാർഷിക പൊതുയോഗത്തിൽ വച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് 2024 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

Advertisment

പ്രസിഡണ്ടായി സക്കീർ പുതുനഗരത്തെയും, ജനറൽ സെക്രട്ടറിയായി പ്രേംരാജിനെയും, ട്രഷററായി രാജേഷ് ബാലഗോപാലനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡണ്ടായി രാജേഷ് പരിയാരത്ത്, ജോയിന്റ് സെക്രട്ടറിയായി വേണു കുമാർ, വനിതാ വേദി ജനറൽ കൺവീനറായി സുഷമ ശബരി, ബാലസമിതി ജനറൽ കൺവീനർ ആയി രാജി മാവത്ത്,

കലാ വിഭാഗം സെക്രട്ടറിയായി പി.എൻ കുമാർ, മാധ്യമ വിഭാഗം സെക്രട്ടറിയായി ജിജു മാത്യു,  സാമൂഹ്യ വിഭാഗം സെക്രട്ടറിയായി സി.പി ബിജു, കായിക വിഭാഗം സെക്രട്ടറിയായി ഹരീഷ്, ഓഡിറ്റർ ആയി രാജേന്ദ്രൻ ചെറൂളി എന്നിവരെയും യോഗം തെരഞ്ഞെടുത്തു.

അബ്ബാസിയ ഏരിയ പ്രസിഡണ്ടായി ശ്രീജിത് എസ് നായർരെയും,  സെക്രട്ടറിയായി ജയ്പാലിനെയും, ഫഹഹീൽ ഏരിയ പ്രസിഡണ്ടായി ശശികുമാറിനെയും സെക്രട്ടറിയായി സന്ദീപ് സുകുമാരൻ, സാൽമിയ ഏരിയ പ്രസിഡണ്ടായി നന്ദകുമാറിനെയും സെക്രട്ടറിയായി നൗഷാദിനെയും ഫർവാനിയ ഏരിയ പ്രസിഡണ്ടായി സുരേഷ് കുമാറിനെയും സെക്രട്ടറി ആയി സംഗീത് പരമേശ്വരനെയും യോഗം തെരഞ്ഞെടുത്തു

കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ലതിക ശശികുമാർ, ഷാജു തീത്തുണ്ണി, സന്തോഷ് ഉണ്ണികൃഷൻ, സുധീർ, വാസുദേവൻ മാധവൻ, മനോജ് പരിയാനി ,നൗഷാദ്  എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

രക്ഷാധികാരി ആയി ദിലി വി നെയും ഉപദേശക സമിതി അംഗങ്ങളായി സുരേഷ് പുളിക്കൽ, അരവിന്ദാക്ഷൻ, ശിവദാസ് വാഴയിൽ, സുരേഷ് മാധവൻ എന്നിവരെയും തെരഞ്ഞെടുത്തു.

പി.എൻ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രാജേഷ് പരിയാരത്ത്  2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി. പി. ബിജു സ്വാഗതവും ജയബാലൻ നന്ദിയും പറഞ്ഞു.

Advertisment