കുവൈറ്റില്‍ അനധികൃതമായി സ്ഥാപിച്ച 51 ക്യാമ്പുകളും ഷാലെകളും നീക്കം ചെയ്തു മുൻസിപ്പാലിറ്റി

അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ കണ്‍ട്രോള്‍, കളക്ഷന്‍ വിഭാഗമാണ് ഈ ക്യാമ്പുകള്‍ക്കെതിരെ നടപടിയെടുത്തത്.

New Update
S

കുവൈത്ത്: അഹമ്മദി ഗവര്‍ണറേറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ 51 അനധികൃത ക്യാമ്പുകളും ഷാലെകളും നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അറിയിച്ചു. പൊതുസ്ഥലങ്ങള്‍ കൈവശപ്പെടുത്തുകയും നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് ഇവ നീക്കം ചെയ്തത്.

Advertisment

അഹമ്മദി മുനിസിപ്പാലിറ്റി ബ്രാഞ്ചിലെ കണ്‍ട്രോള്‍, കളക്ഷന്‍ വിഭാഗമാണ് ഈ ക്യാമ്പുകള്‍ക്കെതിരെ നടപടിയെടുത്തത്.


മുനിസിപ്പല്‍ കൗണ്‍സില്‍ നിയമങ്ങള്‍ ലംഘിച്ച് പൊതുസ്ഥലങ്ങള്‍ കൈയ്യേറുകയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയില്‍ മാലിന്യം നിക്ഷേപിക്കുകയും ചെയ്ത ക്യാമ്പുകളാണ് നീക്കം ചെയ്തവയില്‍ അധികവും.

മുനിസിപ്പാലിറ്റി, ആഭ്യന്തര മന്ത്രാലയം, പരിസ്ഥിതി സംരക്ഷണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു നടപടികള്‍.

പൊതുസ്ഥലങ്ങള്‍ അനധികൃതമായി ഉപയോഗിക്കുന്നതിനും നിയമലംഘനങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ നിയമങ്ങള്‍ പാലിക്കാനും പൊതു ഇടങ്ങള്‍ സംരക്ഷിക്കാനും എല്ലാവരും സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു.

Advertisment