കുവൈറ്റ്: കുവൈത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ സ്ഥാപിച്ച അപകട മുന്നറിയിപ്പ് സൈറണുകളുടെ പരീക്ഷണം നവംബര്‍ 21 ന്. രാവിലെ 10 മണിക്കാണ് പരീക്ഷണം നടത്തുന്നത്. അപകട സമയങ്ങളിലും അടിയന്തിര ഘട്ടങ്ങളിലും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിന്റെ ഭാഗമായാണ് സൈറണ്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഈ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തുന്നതിനും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍, പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സംവിധാനം ഇടക്കിടെ പരീക്ഷിക്കുന്നത്.ആദ്യത്തെ സൈറണ്‍
ഇടവിട്ടുള്ളതായിരിക്കും.
ഇത് അപകടം ആസന്നമായതിന്റെ സൂചനയാണ്. തരംഗങ്ങളോട് കൂടിയുള്ള രണ്ടാമത്തെ സൈറണ്‍ അപകടത്തെയും തുടര്‍ച്ചയായുള്ള മൂന്നാമത്തെ അലാറം അപകടം മറികടന്നതിനെയും സൂചിപ്പിക്കുന്നു.