New Update
/sathyam/media/media_files/w0S2Jew57JvXYobC6znz.jpg)
കുവൈറ്റ്: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് കുവൈറ്റ് പൗരനെയും നിരവധി പ്രവാസികളെയും താല്‍ക്കാലികമായി തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവ്.
Advertisment
സുരക്ഷാ നടപടികളിലെ അശ്രദ്ധമൂലമുണ്ടായ നരഹത്യ, പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇവരെ തടങ്കലില്‍ വക്കാന്‍ ഉത്തരവിട്ടത്.
ദുരന്തത്തില്‍ 49 പ്രവാസികള്‍ മരിക്കുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്വേഷണ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us