/sathyam/media/media_files/XmWetmj9w26BemDwDfxM.jpg)
കുവൈറ്റ്: കുവൈറ്റില്‍ വ്യാജ ഔദ്യോഗിക രേഖകള്‍ ചമച്ച നാലംഗ സംഘത്തെ റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് സെര്‍ച്ച് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം വിജയകരമായി പിടികൂടി.
ആഭ്യന്തര മന്ത്രാലയത്തിന്റെ മുതിര്‍ന്ന നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ ഓപ്പറേഷനില്‍ ഒരു കുവൈറ്റ് പൗരന്‍, രണ്ട് ഇറാന്‍ പൗരന്മാര്‍, ഒരു ബിദുനി എന്നിവരെ അറസ്റ്റ് ചെയ്തു. വ്യാജ സിക്ക് ലീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍.
സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം അറ്റോര്‍ണി ജനറലിന്റെ പ്രതിനിധിയില്‍ നിന്ന് ആവശ്യമായ നിയമപരമായ അനുമതിയോടെയാണ് പരിശോധന നടത്തിയത്. ഉപകരണങ്ങളും ഔദ്യോഗിക മുദ്രകളും ഉള്‍പ്പെടെ വിവിധ വ്യാജ ഉപകരണങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു.
കൂടാതെ, പ്രതികളുടെ പക്കല്‍ നിന്ന് മയക്കുമരുന്നും ലഹരി വസ്തുക്കളും കണ്ടെത്തി.
അഴിമതിക്കെതിരെ പോരാടുന്നതിനും ദേശീയ സുരക്ഷ നിലനിര്‍ത്തുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us