Advertisment

കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിയിലായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന വിദേശികളുടെ കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഉപപ്രധാനമന്ത്രി

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങളെ തുടർന്ന് പിടിയിലായി നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന വിദേശികളുടെ കാര്യങ്ങൾ അനുഭാവ പൂർവം പരിഗണിക്കുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിംഗ് ആഭ്യന്തര മന്ത്രിയുമായ  ഷെയ്ഖ് ഫഹദ് അൽ യൂസഫ് പറഞ്ഞു.

Advertisment

പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി  കഴിഞ്ഞ ദിവസം പ്രധാന നാടുകടത്തൽ കേന്ദ്രത്തിൽ സന്ദർശിച്ച ശേഷം നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

നാടുകടത്തൽ ജയിലിൻ്റെ ശേഷി പരിശോധിച്ച മന്ത്രി നിരവധി തടവുകാരുടെ വാർഡുകളിൽ (പുരുഷന്മാരും സ്ത്രീകളും) സന്ദർശനം നടത്തുകയും അന്തേവാസികളുടെ കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.  

തടവുകാർ നേരിടുന്ന എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാൻ മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നാടുകടത്താൻ വിധിക്കപ്പെട്ട വരെ പ്രത്യേകിച്ച് പാസ്‌പോർട്ട് കൈവശം വെക്കാത്തവരെ  അതത് രാജ്യങ്ങളിലെ എംബസിയുടെ സഹകരണത്തോടെ അവരുടെ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നത് വേഗത്തിലാക്കാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

Advertisment