മന്ത്രാലയത്തിന്റെ അറിയിപ്പ്: കടലിൽ ഇറങ്ങുന്നതിനും ഔട്ട്ഡോർ പരിപാടികൾക്കും താൽക്കാലിക വിലക്ക്

വീടിന് പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. 'ഗര്‍ഗിയാന്‍' ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

New Update
Untitled

കുവൈറ്റ്:  സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്. 

Advertisment

മീന്‍പിടുത്തക്കാര്‍ക്കും വിനോദയാത്രയ്ക്കുള്ള ബോട്ടുകള്‍ക്കും കടലില്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിയന്ത്രണം തുടരും.


മരുഭൂമിയില്‍ ക്യാമ്പിംഗിന് പോകുന്നവര്‍ നിലവിലെ സാഹചര്യം ശാന്തമാകുന്നത് വരെ യാത്രകള്‍ മാറ്റിവെക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. കുടുംബങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി.


വീടിന് പുറത്ത് ആള്‍ക്കൂട്ടം ഉണ്ടാകുന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. 'ഗര്‍ഗിയാന്‍' ആഘോഷങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു.

ഈ നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ശ്രദ്ധിക്കുക: എല്ലാവരും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കൃത്യമായ വിവരങ്ങള്‍ക്കായി സര്‍ക്കാര്‍ വാര്‍ത്താ സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Advertisment