കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയർപ്പ് പെരുന്നാൾ കൊണ്ടാടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kUntitlied.jpg

കുവൈറ്റ് : മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റവനായ ക്രിസ്തു മാനവകുലത്തിനു നൽകിയ സമാധാനത്തിന്റെയും പ്രത്യാശയുടേയും സന്ദേശത്തെ അനുസ്മരിച്ച് കുവൈറ്റ് ഓർത്തഡോക്സ് സമൂഹം ഉയർപ്പ് പെരുന്നാൾ കൊണ്ടാടി.

Advertisment

സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ഉയർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മലങ്കര സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു.

ഇന്ത്യൻ സെന്റ്രൽ സ്കൂൾ അങ്കണത്തിൽ നടന്ന ഉയർപ്പിന്റെ ശുശ്രൂഷകളിൽ ആയിരങ്ങൾ ഭക്തിപുരസ്സരം പങ്കെടുത്തു. ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ് പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.

Advertisment