Advertisment

അബ്ദലിയിൽ തൊഴിലാളികൾക്കിടയിൽ സഹായവുമായി കാസര്‍ഗോട്ടുകാര്‍

നേരത്തെ വഫ്രയിലും , കബദിലുമുള്ള തൊഴിലുകൾക്കിടയിലും ഇത്തരം പ്രവർത്തങ്ങളുമായി ഈ കൂട്ടായ്മ സന്ദർശനം  നടത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് പുറത്തു നിന്നുള്ള ആളുകളെ കാണുന്നതെന്നാണ് തൊഴിലാളികൾ പറഞ്ഞത്.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuUntitled.b.jpg

കുവൈറ്റ്‌: ഇറാഖ് അതിർത്തി മേഘലയായ അബ്ദലിയിൽ ഫാമുകളിലും മറ്റും വളരെ ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാകൾക്കാവശ്യമായ സഹായവുമായി കുവൈത്തിലെ കാസര്‍ഗോട്ടുകാര്‍. നിയമ പരമായ ബുദ്ധിമുട്ടു അനുഭവിക്കുന്നവർക്ക് വേണ്ട സഹായങ്ങൾ,  പുതു വസ്ത്രങ്ങൾ, ഭക്ഷണക്കിറ്റുകൾ തുടങ്ങിയവയാണ് എത്തിച്ചത്.

Advertisment

സാധാരണ  സാമൂഹ്യ പ്രവർത്തകർ ശ്രദ്ധിക്കപ്പെടാതെ ഉൾപ്രദേശങ്ങളിൽ കഠിനമായ കാലാവസ്ഥയിൽ ജോലി ചെയ്യുന്നവരെ നേരിൽ കണ്ടു അവർക്ക് മാനസിക  പിന്തുണ നൽകുക എന്നത് കൂടിയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം.

നേരത്തെ വഫ്രയിലും , കബദിലുമുള്ള തൊഴിലുകൾക്കിടയിലും ഇത്തരം പ്രവർത്തങ്ങളുമായി ഈ കൂട്ടായ്മ സന്ദർശനം  നടത്തിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് പുറത്തു നിന്നുള്ള ആളുകളെ കാണുന്നതെന്നാണ് തൊഴിലാളികൾ പറഞ്ഞത്.

സത്താർ കുന്നിലിന്റെ നേത്ര്വത്തിൽ കബീർ മഞ്ഞംപാറ, സലാം  കളനാട് , സി എച്‌ കുഞ്ഞി, ജലീൽ ആരിക്കാടി, ഹനീഫ് പാലായി, നിസാം മുക്കൂട്, ഖാലിദ് പള്ളിക്കര, അസ്ഹർ കുമ്പള, റഫീഖ് ഒളവറ, സിദ്ദിഖ്  ശർഖി, ഹസ്സൻ ബല്ല, ഖുതുബ്, മുനീർ ബലക്കാട്  തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. 

Advertisment