കുവൈറ്റ്: ഷുവൈഖ് തുറമുഖത്ത് 40 അടി കണ്ടെയ്നറില്‍ ഒളിപ്പിച്ച് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 29,000 കാര്‍ട്ടൂണ്‍ അല്‍ക്കഹോളിക് ബിയര്‍ കുവൈറ്റ് കസ്റ്റംസ് പിടികൂടി.
ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് എനര്‍ജി ഡ്രിങ്കുകളുടെ പേരില്‍ എത്തിയ പെട്ടികളിലാണ് ബിയര്‍ എത്തിച്ചത് . വിശദമായ പരിശോധനയില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഒളിപ്പിച്ച മദ്യം കണ്ടെത്തുകയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുകയും ചെയ്തു.