/sathyam/media/post_attachments/moX54pF21Xbx9bx0hQCa.jpg)
കുവൈറ്റ്: കുവൈറ്റില്‍ കെട്ടിടനിര്‍മ്മാണ ചട്ടലംഘനത്തെ തുടര്‍ന്ന് ബ്‌നീദ് അല്‍ഗറിലെ നിരവധി ബാച്ചിലര്‍ താമസ കേന്ദ്രങ്ങളില്‍ നിന്നും പ്രവാസികളെ പെട്ടെന്ന് പുറത്താക്കിയത് ദുരിതത്തിലാക്കി.
കുവൈറ്റിലെ 45 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുള്ള ചുട്ടുപൊള്ളുന്ന വേനലില്‍ മൂന്ന് കെട്ടിടങ്ങളിലെ വൈദ്യുതിയും ജലവിതരണവും ഉദ്യോഗസ്ഥര്‍ പെട്ടെന്നുള്ള നീക്കത്തിലൂടെ വിച്ഛേദിച്ചത് താമസക്കാരുടെ ദുരിതം വര്‍ധിപ്പിച്ചു.
പ്രാദേശിക നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ട വസ്തുവകകള്‍ക്കെതിരെയുള്ള നടപടിയെ തുടര്‍ന്നാണ് ഒഴിപ്പിക്കലെന്നും ആരോഗ്യ-സുരക്ഷാ അപകടങ്ങള്‍ സൃഷ്ടിക്കുന്ന ഗുരുതരമായ ലംഘനങ്ങളെ തുടര്‍ന്നാണ് നടപടിയെന്നുമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
പെട്ടെന്നുള്ള ഇത്തരം നടപടികള്‍ നിരവധി പ്രവാസികളെ രാത്രിയില്‍ പാര്‍പ്പിടമില്ലാതെ തെരുവിലിറക്കിയത് പ്രവാസികളോടുള്ള പെരുമാറ്റത്തെക്കുറിച്ചും പാര്‍പ്പിട ചട്ടങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ചും ഈ സംഭവം വ്യാപകമായ ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
ഇത്തരം ലംഘനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കൂടുതല്‍ മാനുഷികവും സുതാര്യവുമായ പ്രക്രിയകള്‍ വേണമെന്ന് കമ്മ്യൂണിറ്റി നേതാക്കള്‍ ആവശ്യപ്പെടുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us