/sathyam/media/media_files/z6jGfmUsZrQw0wmxD9Dg.jpg)
കുവൈത്ത്: കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികളില്‍ നിന്ന് 5 ല്‍ കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏജന്‍സികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും.
വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാര്‍ഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീന്‍സ് പ്രവാസി തൊഴില്‍ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശങ്ങളിലാണ് ഈ നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഗാര്‍ഹിക തൊഴില്‍ കാര്യ വിദഗ്ദന്‍ ബാസം അല്‍-ഷമ്മരി വ്യക്തമാക്കി.
ഗാര്‍ഹിക മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഫിലിപ്പൈന്‍സ് തൊഴിലാളികളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
വിദേശ രാജ്യങ്ങളിലെ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം.
റിക്രൂട്ട്മെന്റ് മാനദണ്ഡങ്ങള്‍ പാലിച്ചു വരുന്ന സ്ഥാപനങ്ങളെ തിരിച്ചറിയുവാനും മറ്റുള്ളവയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്.
5-ലധികം പരാതികള്‍ ലഭിക്കുന്ന കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നത് വരെ ഈ സ്ഥാപനങ്ങള്‍ വഴി റിക്രൂട്‌മെന്റ് തടയുമെന്നും ഷമ്മരി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us