ഉല്ലാസം 2K25 - മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് പിക്നിക് സംഘടിപ്പിച്ചു

രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികൾ അരങ്ങേറി.

New Update
Untitledtrmpku8

കുവൈറ്റ്: മലപ്പുറം ജില്ലാ അസോസിയേഷൻ കുവൈറ്റ്  "ഉല്ലാസം 2K25" എന്ന ശീർഷകത്തിൽ കബദ് റിസോർട്ടിൽ വർണ്ണാഭമായ പരിപാടികളോടെ ഫാമിലി പിക്നിക് സംഘടിപ്പിച്ചു. 


Advertisment

മാക്ക് പ്രസിഡന്റ് അഡ്വക്കറ്റ് മുഹമ്മദ് ബഷീറിൻ്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ പുറക്കയിൽ,  പ്രോഗ്രാം കോഡിനേറ്റർ റാഫി ആലിക്കൽ , ബിജു ഭാസ്കർ , മാർട്ടിൻ ജോസഫ് തുടങ്ങിയവർ പരിപാടികളുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.


രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷത്തിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി വൈവിധ്യമാർന്ന കലാകായിക വിനോദ പരിപാടികൾ അരങ്ങേറി.

രസകരമായ ഗെയിമുകൾ, MAKidsന്റെ നേതൃത്വത്തിലുള്ള ക്വിസ് മത്സരം, മ്യൂസിക്കൽ ചെയർ, ഒപ്പന തുടങ്ങിയ കലാപരിപാടികൾ അംഗങ്ങൾക്ക് നവ്യാനുഭവമായി.


കമ്മിറ്റി ഭാരവാഹികളായ അഫ്സൽ ഖാൻ , അഷറഫ് ചേറൂട്ട്, സ്റ്റെഫി സുധീപ്,സിമിയ ബിജു, ഷൈല മാർട്ടിൻ , Makids ഷെസ ഫർഹീൻ, ദിയ ബഷീർ, ദീത്യ സുദീപ് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി. 


മത്സര പരിപാടികളിൽ വിജയികളായവർക്ക് ഉപഹാരസമർപ്പണത്തോടെ പിക്നികിന് പരിസമാപ്തിയായി.

Advertisment