കുവൈറ്റ്: ഇന്ത്യൻ ബാസ്കറ്റ്ബോൾ അസോസിയേഷൻ (ഐബിഎ) സംഘടിപ്പിക്കുന്ന പത്താമത് തോമസ് ചാണ്ടി മെമ്മോറിയൽ എവർ റോളിംഗ് ഇന്റർ സ്കൂൾ ട്രോഫി, സൂസമ്മ എലഞ്ചിക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി, കോശി എലഞ്ചിക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി എന്നിവയ്ക്കായുള്ള മെഗാ ബാസ്കറ്റ്ബോൾ ടൂർണമെന്റ് മാർച്ച് 29 മുതൽ അബ്ബാസിയയിലെ യുണൈറ്റഡ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിന്റെ ഓപ്പൺ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തിൽ നടന്നു വരുന്നു.
വൈകിട്ട് ആറുമണി മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ പൊതുജനങ്ങൾക്ക് സൗജന്യമായി കാണാനാവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ടൂർണമെന്റിന്റെ സ്കൂൾ വിഭാഗം മത്സരങ്ങൾ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ പർചേസ് മാനേജർ ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.
പുരുഷ-മഹിളാ വിഭാഗങ്ങളിലെ മത്സരങ്ങൾ കനേഡിയൻ കോളേജ് ഓഫ് കുവൈറ്റിന്റെ അഡ്മിഷൻ ഡയറക്ടർ വിപിൻ തൈക്കാട് ഉദ്‌ഘാടനം ചെയ്തു.
സ്കൂൾ വിഭാഗത്തിൽ ഭവൻസ് സ്കൂൾ, ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഡോൺ ബോസ്കോ സ്കൂൾ, കാർമേൽ സ്കൂൾ, യുണൈറ്റഡ് ഇന്റർനാഷണൽ സ്കൂൾ, ഇന്ത്യൻ സ്കൂൾ ഓഫ് എക്സലൻസ്, ഡി.പി.എസ് കുവൈറ്റ്, മുൻവർഷ ചാമ്പ്യന്മാരായ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ എന്നിവർ തമ്മിൽ കായികമികവിനായി മത്സരിക്കുന്നു.
പുരുഷ വിഭാഗത്തിൽ റാപ്റ്റേഴ്സ് എ-ടീം, ലോബ് സിറ്റി, ഡെസിബെൽസ്, സെർട്ടിഫൈഡ് എഞ്ചിനീയേഴ്‌സ്, ക്യൂസേഡേഴ്സ് എന്നീ ടീമുകളും, വനിതാ വിഭാഗത്തിൽ ഡെസിബെൽസ്, ഡോൺ ബോസ്കോ, ഐഎഎസ്‌സി ടീമുകളും കിരീടം ലക്ഷ്യമിട്ടാണ് കാളത്തിൽ ഇറങ്ങുന്നത്.
ടൂർണമെന്റിന്റെ കലാശ മത്സരങ്ങൾ ഏപ്രിൽ 11ന് നടത്തപ്പെടും. സമാപനച്ചടങ്ങിൽ യുണൈറ്റഡ് ഗ്രൂപ് ഓഫ് സ്കൂൾസ്യുടെ അഡ്മിൻ മേധാവി ജോയൽ ജേക്കബ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
പുരുഷ-മഹിളാ വിഭാഗങ്ങളുടെ ട്രോഫികൾ കുവൈറ്റ് നാഷണൽ ടീമിലെ പ്രമുഖയും ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലകനുമായ ഖാലിദ് അൽ ഖലാഫും നൽകും.