/sathyam/media/media_files/2025/11/20/untitled-2025-11-20-12-51-24.jpg)
കുവൈറ്റ്: ഭാരതീയ പ്രവാസി പരിഷത്തിന്റെ (ബി.പി.പി.) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി 'റൈസിംഗ് ഭാരത് പ്രവാസി മഹോത്സവം 2026' മെഗാ പ്രോഗ്രാം 2026 ജനുവരി 30-ന് അഹമ്മദി ഡൽഹി പബ്ലിക് സ്കൂളിൽ (ഡി.പി.എസ്.)
ഇന്ത്യയിലെയും കുവൈറ്റിലെയും പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. സാംസ്‌കാരിക സമ്മേളനം, വിവിധങ്ങളായ കലാപരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി നടക്കും.
കുവൈറ്റിലെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളെ 'പ്രവാസി സമ്മാൻ 2026' നൽകി ആദരിക്കുന്നതോടൊപ്പം, ഈ വർഷം മുതൽ സമുന്നത സാമൂഹ്യ സേവനത്തിനുള്ള 'പി.പി. മുകുന്ദൻ പുരസ്കാരവും' നൽകിത്തുടങ്ങുമെന്നും സംഘാടകർ അറിയിച്ചു.
'പ്രഗ്യ' എന്ന പേരിൽ ഒരു സ്മരണികയും പരിപാടിയോടനുബന്ധിച്ച് പുറത്തിറക്കുമെന്നും
ഫർവാനിയയിലെ ഷെഫ് നൗഷാദ് റെസ്റ്റോറന്റിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു
ബി.പി.പി. പ്രസിഡന്റ് സുധീർ വി. മേനോൻ, ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം, ജോയിന്റ് സെക്രട്ടറി രാജ് ഭണ്ഡാരി, മീഡിയ സെക്രട്ടറി സുജിത് സുരേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us