കുവൈത്ത്: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ന്റെ 2024 ലെ ഇഫ്താർ സംഗമം യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ അബ്ബാസിയയിൽ വച്ചു സംഘടിപ്പിച്ചു. പ്രസിഡന്റ് ഡോജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മെഡെക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ സി.ഇ.ഒ മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഇംഗ്ലീഷ് അദ്ധ്യാപകൻ അജ്മൽ പുഴകാട്ടിരി റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി സുമേഷ് ടി. എസ് സ്വാഗതം പറഞ്ഞു.
/sathyam/media/media_files/iI5WyjRJxSLgpIJHcFyj.jpg)
എൻ എസ് എസ് കുവൈറ്റ്, സാരഥി കുവൈറ്റ്, ഒഐസിസി കുവൈറ്റ് ,സംസ്കൃതി കുവൈറ്റ്, ജില്ലാ അസോസിയേഷൻ ടെക്സാസ് കുവൈറ്റ്, തൃശൂർ അസോസിയേഷൻ, തിരുവല്ല അസോസിയേഷൻ, മലപ്പുറം അസോസിയേഷൻ, മാധ്യമ പ്രവർത്തകൻ കൃഷ്ണൻ കടലുണ്ടി, സംഘടനയുടെ രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ, വനിത ചെയർ പേഴ്സൺ സെനി നിജിൻ, പ്രോഗ്രാം കൺവീനർസ് നിജിൻ ബേബി, ഷൈജു എബ്രഹാം എന്നിവർ ഇഫ്താർ ആശംസ അർപ്പിച്ചു സംസാരിച്ചു. ട്രഷറർ പ്രജിത് പ്രസാദ് നന്ദി പ്രകാശിപ്പിച്ചു.
/sathyam/media/media_files/vDe0WomZ4a1aXHHkA67Y.jpg)
മുൻ പ്രസിഡന്റ് അനൂപ് സോമൻ , അഡ്വൈസറി ബോർഡ് മെമ്പർ ജസ്റ്റിൻ ജെയിംസ് ,രക്ഷാധികാരി ജിയോ തോമസ് , മീഡിയ കൺവീനർ വിപിൻ നായർ, വൈസ് പ്രസിഡന്റ് ജിത്തു തോമസ് , ജോ.ട്രഷറർ സിജോ കുര്യൻ, ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോയിന്റ് ചാരിറ്റി കോർഡിനേറ്റർമാരായ ജോസഫ് കെ.ജെ , ബീന വർഗീസ് , ഏരിയ കോർഡിനേറ്റർമാരായ അനിൽ കുറവിലങ്ങാട്, പ്രദീപ് കുമാർ,അബ്ദുൽ ജലീൽ, ഹരി കൃഷ്ണൻ, റോബിൻ തോമസ്,എക്സിക്യൂട്ടീവ് മെമ്പർമാരായ രതീഷ് കുമ്പളത്ത്,ജോജോ ജോർജ്, സുബിൻ ജോർജ്, മനോജ് ഇത്തിത്താനം,ബിനു യേശുദാസ്, ദീപു,ഷെലിൻ ബാബു, രജിത വിനോദ് , സവിത, പ്രവീൺ, സി എസ് ബിജുമോൻ,സുഭാഷ് എന്നിവർ നേതൃത്വം നൽകി.