കുവൈറ്റ് വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു, അണയ്ക്കാനുള്ള ശ്രമം തുടരുന്നു

വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ നേരിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

New Update
Untitled

കുവൈറ്റ്: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ വന്‍ തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ അഗ്‌നിശമനസേനാംഗങ്ങള്‍ പരിശ്രമിക്കുന്നു.

Advertisment

വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ നേരിട്ട് ഡ്രോണ്‍ ആക്രമണം ഉണ്ടായതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.


കുവൈറ്റ് സിറ്റിയിലെ ഒരു സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബഹുനില മന്ദിരത്തിലും തീപിടുത്തം തുടരുന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കുവൈറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


തലസ്ഥാന നഗരിയിലെ സോഷ്യല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ആസ്ഥാന മന്ദിരത്തിന് നേരെയും ഡ്രോണ്‍ ആക്രമണമുണ്ടായതായി അധികൃതര്‍ വ്യക്തമാക്കി.

https://x.com/KuwaitArmyGHQ/status/2030425078727389638/photo/1

Advertisment